മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാവും സൗരഭ്യം എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉളവാക്കുന്ന വിധം വളരെ മനോഹരമായി രാജീവ് രവി( പ്രശക്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ വിശ്വസ്തനായ ചായാഗ്രാഹന്‍ )സംവിധാനം നിര്‍വഹിച്ച അന്നയും റസൂലും മലയാളസിനിമ പ്രേക്ഷകര്‍ക്ക് ഒരായിരം നല്ല പ്രതീക്ഷകളും ഓര്‍മകളും നല്‍കുന്ന ഒരു ചിത്രം ആണ്. 'New Generation' സിനിമ എന്ന buzz word വന്നതില്‍ പിന്നെ എന്ത് തോന്നിവാസവും കാണിച്ചു വച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന മട്ടില്‍ കഴിഞ്ഞ വര്‍ഷാവസാനം പുറത്തിറങ്ങിയ കുറെ അലമ്പ് ചിത്രങ്ങള്‍ കാരണം ഡയമണ്ട് നെക്ക്ലസ്, ഉസ്താദ് ഹോട്ടല്‍, തട്ടതിന്‍ മറയത്ത്, അരികെ എന്നീ നല്ല ചിത്രങ്ങള്‍ മലയാളസിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഒരു പുത്തന്‍ ഉണര്‍വ് ആകെപ്പാടെ ഇല്ലാതാക്കപ്പെട്ടായിരുന്നു. ശങ്കരന്‍ വീണ്ടും തെങ്ങേല്‍ തന്നെ എന്ന സത്യം ഉള്‍ക്കൊണ്ടു ജീവിതം തള്ളിനീക്കികൊണ്ട് പോവുക എന്നും കരുതി ഇരുന്നപ്പോ ആണ് അന്നയും റസൂലും കൂടി കണ്ടിട്ട് ഒടുങ്ങാം എന്ന് തോന്നിയത്.
സത്യം പറഞ്ഞാല്‍ ഇത്രയും നല്ല ഒരു സിനിമ മലയാളത്തില്‍ കഴിഞ്ഞ 5-8 വര്‍ഷങ്ങളായിട്ട് ഇറങ്ങിയിട്ടില്ല എന്ന് തന്നെയാണ് എന്റെ ഒരു നിഗമനം. മലയാളസിനിമയെ അപേക്ഷിച്ച് അന്നയും റസൂലും തീര്‍ത്തും ഒരു വ്യത്യസ്ത ചിത്രം ആണ്. അന്ന എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടന്നൊന്നും മാഞ്ഞുപോകില്ല എന്ന് ഉറപ്പുവരുത്തും വിധമാണ് കഥ പറഞ്ഞിരിക്കുന്നത്. Andrea Jeremiah തന്‍റെ കഥാപാത്രത്തോട് നൂറുശതമാനം നീതി പുലര്‍ത്തുകയും ചെയ്തു. പ്രത്യേകിച്ചും രൂപത്തില്. ഫഹധ് വളരെ കഴിവുള്ള ഒരു നടനാണെന്ന് വീണ്ടും തെളിയിച്ചു. എന്‍റെ അഭിപ്രായത്തില്‍ ഫഹധിന്‍റെ ഏറ്റവും നല്ല പ്രകടനം ആണ് റസൂലിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്.
ക്രിസ്ത്യന്‍മുസ്‌ലിം പ്രണയ കഥ ആണ് കഥാതന്തു. ഇതിന്‍റെ കൂടെ ശക്തമായിത്തന്നെ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ട്. Aashiq Abu വിന്‍റെ കഥാപാത്രം ആദ്യപകുതിയില്‍ ഒത്തിരി പ്രതീക്ഷകള്‍ നല്‍കിയെങ്കിലും അത് വെറുതെയാരുന്നു എന്ന് സിനിമ കഴിയുമ്പോ മനസിലാകും. മറ്റൊരു പോരായ്മ ആയിതോന്നിയത് ഈ സിനിമയുടെ ദൈര്‍ഘ്യം ആണ് - 2 മണിക്കൂറും 50 മിനിട്ടും! പല പ്രേക്ഷര്‍ക്കും അത്രയും ക്ഷമ ഉണ്ടാവണമെന്നില്ല, പ്രത്യേകിച്ചും ഈ കാലത്ത്. മറ്റൊരു പ്രശ്നം പല സംഭാഷണങ്ങളും വ്യക്തമാല്ലാരുന്നു എന്നതാണ്. പ്രത്യേകിച്ചും ഫഹധിന്‍റെ. ഇത് Sync Sound ഇന്‍റെ പോരായ്മ ആണ് എന്ന് തോന്നുന്നില്ല.
Supporting Cast ആണ് ഈ സിനിമയുടെ എടുത്തു പറയണ്ട മറ്റൊരു ഘടകം.
റസൂലിന്‍റെ മൂന്നു സുഹൃത്തുക്കളും ഉഗ്രന്‍ പ്രകടനം ആരുന്നു.
Sunny Wayne, Shine Tom Jacob, Srinda Ashab പ്രത്യേകിച്ചും പ്രശംസ അര്‍ഹിക്കുന്നു.
അന്നയും റസൂലും എന്ന ഈ മനോഹരമായ സിനിമയ്ക്കെതിരെ യുക്തിക്ക് നിരക്കാത്ത വിധത്തില്‍ നിഷേധാമ്കമായ കുപ്രസിദ്ധി നല്‍കാന്‍ ചിലര്‍ കച്ച കെട്ടി ഇറങ്ങി തിരിചിരിക്കുന്നതായി തോന്നുന്നുണ്ട്. അതില്‍ സിനിമ തിയേറ്റര്‍ ജീവനക്കാരും ഉള്‍പ്പെടുന്നതായി കണ്ടപ്പോ വിഷമവും നേരത്തെ സൂചിപ്പിച്ച ശങ്കരനെയും ഓര്‍മ വരുന്നു. അന്നയും റസൂലും ഒരു നല്ല വിജയം കൈവരിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
റസൂലിന്‍റെ മൂന്നു സുഹൃത്തുക്കളും ഉഗ്രന്‍ പ്രകടനം ആരുന്നു.
ഷൈന്‍ ടോം ചാക്കോ |
Sunny Wayne, Shine Tom Jacob, Srinda Ashab പ്രത്യേകിച്ചും പ്രശംസ അര്‍ഹിക്കുന്നു.
അപ്പൊ മലയാളവും നന്നായി വഴങ്ങും അല്ലെ...
ReplyDelete